DCBOOKS
Malayalam News Literature Website

ഇങ്ങനെ ഒരു അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും ‍ഞെട്ടിപ്പോയി – സന്തോഷ് പണ്ഡിറ്റ്

dileep-santhosh-panditഇങ്ങനെ ഒരു അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും ‍ഞെട്ടിപ്പോയി. ഇപ്പോൾ ഇൗ നടൻ കുറ്റാരോപിതനാണ്. ബാക്കി കോടതി തീരുമാനിക്കട്ടെ. പക്ഷെ, ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞ് ഒരുപാട് പേർ ഇദ്ദേഹത്തിനെതിരെ പരാതിയുമായി വരുന്നതും പുതിയ കേസുകൾ ഉണ്ടാകുന്നതുമാണ് ശരിക്കും എന്നെ ചിന്തിപ്പിക്കുന്നത്. പുതിയ സിനിമാ വിശേഷങ്ങൾ മനോരമയുമായി പങ്കുവയ്ക്കുകയായിരുന്നു സന്തോഷ് പണ്ഡിറ്റ് . നടിയെ ആക്രമിച്ച കേസിൽ ബംഗാളികളെ അറസ്റ്റ് ചെയ്യുമോ എന്ന പണ്ഡിറ്റിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

മലയാളിക്ക് സന്തോഷ് പണ്ഡിറ്റെന്ന വ്യക്തിയോടുള്ള സമീപനം ഇപ്പോൾ മാറിക്കൊണ്ടിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായികൊണ്ടിരിക്കുന്ന താരത്തോട് മുമ്പുണ്ടായിരുന്ന സമീപനമല്ല ഇപ്പോൾ കാണുന്നത്. അഭിനയവും സംവിധാനവും ഒക്കെയായി ഒരു സിനിമയ്ക്കു വേണ്ടുന്ന എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്ക് പെർഫെക്ഷനില്ലെന്ന ആരോപണങ്ങൾ  ആദ്യ കാലങ്ങളിൽ ശക്തമായിരുന്നു. എന്നാൽ മാർക്കറ്റിംഗ് തന്ത്രത്തിന്റെ ചാണക്യനായി സന്തോഷ് പണ്ഡിറ്റ് മാറിയതോടു കൂടി അദ്ദേഹത്തിന്റെ പ്രതികരണങ്ങൾക്കും പ്രസക്തിയേറുകയാണ്. ഇപ്പോൾ മുഖ്യധാര സിനിമയുടെ ഭാഗമാകുന്ന സന്തോഷ് മമ്മൂട്ടിക്കൊപ്പം പുതിയ ചിത്രത്തിൽ മുഴുനീളെ വേഷമാണ് ചെയ്യുന്നത്. ഇതോടൊപ്പം ഒരു ബഹുഭാഷ ചിത്രത്തിലും ഇദ്ദേഹം ഭാഗമാകുകയാണ്.

Comments are closed.