DCBOOKS
Malayalam News Literature Website

സന്തോഷ് പണ്ഡിറ്റ് അന്യഭാഷാചിത്രത്തിലേക്ക്; നായികയായി സോണിയ അഗര്‍വാള്‍

santhosh-soniaമമ്മൂട്ടി ചിത്രത്തിനുശേഷം അന്യഭാഷയിലും ഒരു കൈനോക്കാനൊരുങ്ങുകയാണ് സന്തോഷ് പണ്ഡിറ്റ്. അഹല്യ എന്ന ഹൊറര്‍ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. തിരുവനന്തപുരം, വര്‍ക്കല, കോവളം എന്നിവിടങ്ങളിലാണ് ചിത്രീകരണം. സോണിയ അഗര്‍വാളും ലീന കപൂറുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്.

മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച ചിത്രം റിലീസിനൊരുങ്ങുകയാണ്. സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് സംവിധാനം. ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ചിത്രവുമായി സഹകരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഉരുക്കു സതീശന്‍ ഉടന്‍ റിലീസാകുമെന്നും താരം പറയുന്നു.

Comments are closed.