DCBOOKS
Malayalam News Literature Website

ദക്ഷിണ മേഖല നാടകമത്സരത്തില്‍ ‘വവ്വാലുകളുടെ നൃത്തം’ ഒന്നാം സ്ഥാനം നേടി

ബംഗളൂരുവില്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച ദക്ഷിണ മേഖല നാടകമത്സരത്തില്‍ ‘വവ്വാലുകളുടെ നൃത്തം’ ഒന്നാം സ്ഥാനം നേടി. സുലൈമാന്‍ കക്കോടി രചിച്ച നാടകം സംവിധാനം ചെയ്തത് ഗിരീഷ് കളത്തിലാണ്. ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) തെലങ്കാനയാണ് നാടകം അവതരിപ്പിച്ചത്. മികച്ച നടനായി ബിജു മേക്കാടന്‍ (ഒരു വാലന്‍ന്റൈന്‍ ഡേയുടെ ഓര്‍മ്മക്ക് നാടകത്തിലെ ജഗപതി) തെരഞ്ഞെടുക്കപ്പെട്ടു. ഇതേ നാടകത്തില്‍ ചെത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര സുരേഷ് മികച്ച നടിയായി .

മത്സരത്തില്‍ അഞ്ചു ടീമുകള്‍ പങ്കെടുത്തു.’ആത്മം'(അവതരണം: മദ്രാസ് കേരള സമാജം, ചെന്നൈ),’നമുക്കിനിയും നടക്കാം'(അവതരണം: മരിയന്‍ കലാവേദി,ബാംഗ്ലൂര്‍),’പറയാത്ത വാക്കുകള്‍'(അവതരണം: ജ്വാല കള്‍ച്ചറല്‍ സെന്റര്‍,ബാംഗ്ലൂര്‍),’ഒരു വാലന്‍ന്റൈന്‍ ഡേയുടെ ഓര്‍മ്മക്ക്’.അവതരണം: ദി മക്തൂബ്,ചെന്നൈ) എന്നിവയായിരുന്നു മറ്റ് നാടകങ്ങള്‍.

സംഗീത നാടക അക്കാദമിയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

Comments are closed.