DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് പ്രീ പബ്ലിക്കേഷന്‍ ‘സമ്പൂര്‍ണ്ണ ഹിമാലയപര്യടനം’

ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പര്‍വ്വതനിരകളില്‍ ഒന്ന്, ഉയരംകൊണ്ട് ലോകത്തിലെ ആദ്യപത്തില്‍ ഒമ്പതു കൊടിമുടികളും അടങ്ങുന്ന പര്‍വ്വതമേഖല.., ഹിന്ദു-ബൗദ്ധ-ജൈന-ബോണ്‍ മതക്കാരുടെ വിശുദ്ധപര്‍വ്വതം, ഗംഗ, സിന്ധു, ബ്രഹ്മപുത്ര,യമുന തുടങ്ങി നാലുനദികളുടെ പ്രഭവസ്ഥാനമായ കൈലാസപര്‍വ്വം…, ഹരിദ്വാര്‍, യമുനോത്രി, കേദാര്‍നാഥ്, ബദരിനാഥ്, കൈലാസ-മാനസസരോവരം തുടങ്ങി ശാന്തിപകരുന്ന നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങളുള്ള പുണ്യഭൂമി.. ഇങ്ങനെ നീളുന്നു ഹിമാലയത്തെക്കുറിച്ചുള്ള വിശേഷണങ്ങള്‍.

ഇന്ത്യ,നേപ്പാള്‍, ഭൂട്ടാന്‍,ടിബറ്റ് ,ചൈന,പാകിസ്ഥാന്‍ എന്നിങ്ങനെ പലരാജ്യങ്ങളിലായി കിടക്കുന്ന ജനസമൂഹങ്ങള്‍, സംസ്‌കാരങ്ങള്‍..തപോവന്‍,കാമേത്, കാഞ്ചന്‍ജംഗ തുടങ്ങി ട്രക്കിങ്ങും പര്‍വ്വതാരോഹണവും അനന്യമായ യാത്രാനുഭൂതി പകരുന്ന ലഹോള്‍, സ്പിതി, തവാങ്, കിന്നോര്‍, വശ്യഭംഗിയുള്ള കുളു-മണാലി, ലേ, ലഡാക്ക് തുടങ്ങി സൗന്ദര്യചാരുതയില്‍ മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലം എന്നും നമുക്ക് അത്ഭുതമാണ്. ഇവിടേക്ക് എത്തുവാനും ഹിമാലയത്തിന്റെ വശ്യചാരുതയില്‍.. ആത്മീയശാന്തിനുകരുവാനും ആരാണ് ആഗ്രഹിക്കാത്തത്…?

യാത്രകളെ.. പ്രത്യേകിച്ച് സാഹസികയാത്രകളെ എന്നും ഇഷ്ടപ്പെടുന്നവര്‍ക്കായി.. പ്രകൃതിയുടെ അഭൗമ സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കായി.. ആത്മീയതയുടെ ഔന്നിത്യം ആഗ്രഹിക്കുന്നവര്‍ക്കായി .. ഡി സി ബുക്‌സ് ഒരുക്കുന്ന യാത്രാവിവരണപുസ്തകമാണ് സമ്പൂര്‍ണ്ണ ഹിമാലയപര്യടനം; യാത്ര-തീര്‍ത്ഥാടനം-കാഴ്ച- അനുഭവം. താന്ത്രികതയുടെ himalayaമാന്ത്രികവശ്യത നിറഞ്ഞ കിഴക്കന്‍ ഹിമാലയനിരകള്‍, ഡാര്‍ജിലിങ്ങ് മലനിരകളില്‍ക്കൂടി മുകളിലേക്ക് ആസാമും അരുണാചല്‍പ്രദേശും സിക്കിമും വഴി ഭൂട്ടാനും നേപ്പാളും കടക്കുന്ന ഹിമാലയം യാത്രകളുടെ അന്യാദൃശമായ അനുഭവമാണ് നല്‍കുക. അത്തരം അവിസ്മരണീയമായ ഓര്‍മ്മകളുമായി ചില സഞ്ചാരത്തിന്റെ കുറിപ്പുകളാണ് സമ്പൂര്‍ണ്ണ ഹിമാലയപര്യടനം. ഒരോ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെയും ഐതിഹ്യവും പുരാണകഥയും അറിയാനും അപൂര്‍വ്വമായ പുണ്യയാത്രയില്‍ പങ്കാളിയാക്കാനും സാധിക്കുന്ന മികച്ച യാത്രാക്കുറിപ്പുകളാണിവ.  എം കെ രാമചന്ദ്രനാണ് മുഖ്യഉപദേഷ്ടാവ്.

ഡിമൈ 1/8 സൈസില്‍ മൂന്നുവാല്യങ്ങളിലായി 3000 പേജുകളും നൂറില്‍പ്പരം ബഹുവര്‍ണ്ണചിത്രപേജുകളുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയിലാണ് സമ്പൂര്‍ണ്ണ ഹിമാലയപര്യടനം പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ മുഖവില 3000 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ വഴി ബുക്കുചെയ്യുന്നവര്‍ക്ക് 1999 രൂപയ്ക്ക് പുസ്തകം സ്വന്തമാക്കാവുന്നതാണ്. തവണകളായും തുക അടയ്ക്കാവുന്നതാണ്. (1000 + 999= 1999 രൂപ , 1000+600+ 600 = 2200 രൂപ എന്നിങ്ങനെ 90 ദിവസത്തിനുള്ളില്‍ രണ്ടും മൂന്നും തവണകളായി അടയ്ക്കാം.) ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ സുവര്‍ണ്ണാവസരമുള്ളത്.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനായി www.onlinestore.dcbooks.com സന്ദര്‍ശിക്കുക. കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളിലും ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 9947055000,9846133336

Comments are closed.