DCBOOKS
Malayalam News Literature Website

സലിൽ ചൗധരിയുടെ ജന്മവാർഷിക ദിനം

ഇന്ത്യയിലെ അനുഗൃഹീത സംഗീതസംവിധായകരില്‍ പ്രമുഖനായിരുന്നു സലില്‍ ചൌധരി. 1922 നവംബര്‍ 19ന് ബംഗാളില്‍ ആയിരുന്നു സലില്‍ ചൌധരിയുടെ ജനനം. അദേഹത്തിന്റെ പിതാവും നല്ലൊരു സംഗീതഞ്ജനായിരുന്നു.

1940 കളിലെ ബംഗാളിലെ അരക്ഷിതമായ രാഷ്ട്രീയാവസ്ഥയും രണ്ടാം ലോക മഹായുദ്ധവും സലിലിന്റെ ജീവിതത്തെ സ്വാധീനിച്ചു. തന്റെ സാമൂഹിക ഉത്തരവാദിത്തത്തെ കുറിച്ച് അദ്ദേഹം തിരിച്ചറിയുകയും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനില്‍ ഒരു അംഗമാവുകയും ചെയ്തു. ഈ സമയം ധാരാളം ഗാനങ്ങള്‍ എഴുതി ജന ഹൃദയങ്ങളില്‍ നല്ല ഒരു സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ‘ദോ ബിഗ സമീന്‍ ‘എന്ന ഹിന്ദി ചിത്രത്തിനു സംഗീതസംവിധാനം നിര്‍വഹിച്ചതോടെ സിനിമാലോകത്തിന്റെ വാതില്‍ അദ്ദേഹത്തിനായി തുറന്നു.

ചെമ്മീന്‍, അഭയം, രാസലീല, സ്വപ്നം, ഏഴു രാത്രികള്‍, രാഗം, നെല്ല്, നീലപ്പൊന്‍മാന്‍!,തോമാശ്ലീഹ, സമയമായില്ല പോലും, പ്രതീക്ഷ, അപരാധി, തുലാവര്‍ഷം, ഏതോ ഒരു സ്വപ്നം, ഈ ഗാനം മറക്കുമോ, വിഷുക്കണി, ചുവന്ന ചിറകുകള്‍, മദനോത്സവം, ദേവദാസി, പുതിയ വെളിച്ചം, എയര്‍ ഹോസ്റ്റസ്സ്, അന്തിവെയിലിലെ പൊന്ന്, എന്റെ കൊച്ചു തമ്പുരാന്‍, തുമ്പോളി കടപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംഗീതം നല്കിയ മലയാളചലച്ചിത്രങ്ങള്‍.വ്യത്യസ്തമായ നിരവധി മധുരഗാനങ്ങള്‍ സംഗീത ലോകത്തിനു സമ്മാനിച്ച സലില്‍ ചൌധരി തന്റെ 73ആം വയസ്സില്‍ 1995 സെപ്റ്റംബര്‍ 5ന് അന്തരിച്ചു.

 

Comments are closed.