DCBOOKS
Malayalam News Literature Website

3 മില്യണ്‍ കാണികളുമായി സഖാവ് -കവിതയുടെ ദൃശ്യാവിഷ്‌ക്കാരം

സോഷ്യല്‍മീഡിയയിലൂടെ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സാം മാത്യു രചിച്ച സഖാവ് എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം വീണ്ടും യൂടൂബില്‍ വൈറലാകുന്നു. കവിതയുടെ ദൃശ്യാവിഷ്‌ക്കാരം ഇതിനേടകം മൂന്നു മില്യണ്‍ (30 ലക്ഷം) ആളുകളാണ് കണ്ടുകഴിഞ്ഞത്. സിഎംഎസ് കോളജിന്റെ പശ്ചാത്തലത്തിലാണ് കവിതയ്ക്ക് ദൃശ്യാവിഷ്‌ക്കാരമൊരുക്കിയിരിക്കുന്നത്.

സാം മാത്യുവിന്റെ കവിതകള്‍ സഖാവ് എന്ന രൂപത്തില്‍ പുസ്തകരൂപമാക്കുന്നതിന് മുന്നോടിയായി ഡി സി ബുക്ക്സാണ് (ഡി സി ബുക്‌സ്‌ മീഡയ ലാബ്)കവിതയുടെ ദൃശ്യാവിഷ്‌ക്കാരം ചിത്രീകരിച്ചത്. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള കവിത സാം മാത്യു ആണ് ആലപിച്ച് തുടങ്ങുന്നത്. സിഎംഎസില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കെയാണ് സാം സഖാവ് എന്ന കവിത രചിക്കുന്നത്. കവിത ആലപിച്ച് ജനമനസുകളില്‍ ഇടം നേടിയ തലശ്ശേരി ബ്രണ്ണന്‍ കോളേജ് വൈസ് ചെയര്‍പേഴ്‌സണ്‍ ആര്യദയാലാല്‍ തന്നെയാണ് ഇവിടെയും കവിത ആലപിച്ചിരിക്കുന്നത്. സാം മാത്യുവും ആര്യദയാലും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ വീഡിയോയ്ക്കുണ്ട്.

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ജയില്‍വാസം അനുഭവിക്കേണ്ടി വന്ന പശ്ചാത്തലത്തില്‍ കൂട്ടത്തിലുള്ള ഒരു സഖാവിനോട് ക്യാംപസിനുള്ളിലെ ഒരു പൂമരത്തിനു തോന്നുന്ന പ്രണയമാണ് കവിതയുടെ വിഷയം. അന്ന് തന്നെ ഏറെ ശ്രദ്ധനേടിയിരുന്ന കവിത ആര്യാദയാല്‍ പാടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഏറെ ശ്രദ്ധിക്കപെടുകയായിരുന്നു.

Comments are closed.