DCBOOKS
Malayalam News Literature Website

സമകാലിക വിഷയങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കി രജ്ദീപ് സര്‍ദേശായിയും സാഗരികഘോഷും

ലവ് ജിഹാദ് എന്നതു കെട്ടുകഥയാണെന്നു പ്രശസ്ത മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്. നമ്മള്‍ എന്തു ഭക്ഷിക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്നും കല്‍പിക്കാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്നും ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെന്നും സാഗരിക  പറഞ്ഞു.സാമൂഹിക പ്രവര്‍ത്തക എന്ന നിലയിലും മാധ്യമ പ്രവര്‍ത്തകയെന്ന നിലയിലും വ്യക്തിസ്വാതന്ത്യ്രം താന്‍ കാത്തുസൂക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു. 36 -ാമത് ഷാര്‍ജ രാജ്യാന്ത പുസ്തകമേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. മാധ്യമപ്രവര്‍ത്തകനും സാഗരികയുടെ ഭര്‍ത്താവുമായ പദ്മശ്രീ രജ്ദീപ് സര്‍ദേശായിയും അവര്‍ക്കൊപ്പം വേദിപങ്കിട്ടു. സമകാലിക വിഷയങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയും ശക്തമായി പ്രതികരിച്ചും ഇരുവരും വേദിധന്യമാക്കി.

മാധ്യമങ്ങള്‍ മസാലയ്ക്കു പിന്നാലെ പോകുകയാണ്. മോശം സിനിമ ചെയ്താലും ഷാറൂഖ് ഖാനു പണം ലഭിക്കും. അതുപോലെ, മോശം വാര്‍ത്ത ചെയ്താലും മാധ്യമങ്ങള്‍ക്ക് റേറ്റിങ് കൂടും. റേറ്റിങ്ങിന്റെ പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പോകരുതെന്ന് രാജ്ദീപ് സര്‍ദേശായി ആവശ്യപ്പെട്ടു. മസാലയ്ക്കു പിന്നാലെ പോകുമ്പോള്‍ ദേശീയ മാധ്യമങ്ങള്‍ കര്‍ഷക ആത്മഹത്യപോലെയുള്ള വിഷയങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണ്.നാനാത്വത്തില്‍ ഏകത്വമുള്ള രാജ്യമാണ് ഇന്ത്യ. എന്തു പ്രതിസന്ധികളുണ്ടെങ്കിലും അതെല്ലാം തകര്‍ത്ത് മുന്നോട്ടു കുതിക്കും. പ്രതീക്ഷ പകരുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

Democracys XI -The Great Indian Cricket Story എന്ന പദ്മശ്രീ രജ്ദീപ് സര്‍ദേശായിയുടെ പുസ്തക പ്രകാശന വും,’ഇന്ദിര, ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ ” എന്ന സാഗരിക ഘോഷിന്റെ പുസ്തക പ്രകാശനവും ഇന്റലച്വല്‍ ഹാളില്‍ നടന്നു.

ഇന്ത്യന്‍ സ്ത്രീകളുടെ ഏറ്റവും നല്ല റോള്‍ മോഡല്‍ ആണ്  ഇന്ദിര ഗാന്ധി എന്ന സാഗരിക ഘോഷിന്റെ പ്രസ്താവന ശ്രദ്ധേയമായി.നമ്മള്‍ എല്ലാം ഇന്ത്യക്കാരാണെന്നും ഒരു കൂട്ടുകുടുംബത്തിലെ അംഗങ്ങള്‍ ആണെന്നും നമ്മളെ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളെ നമ്മള്‍ തിരിച്ചറിഞ്ഞു അതിനെതിരെ പ്രതികരിക്കണമെന്നും  രജ്ദീപ് സര്‍ദേശായി ഓര്‍മിപ്പിച്ചു.

എന്നാല്‍ ‘Make your parents proud’എന്ന സന്ദേശം യുവതലമുറയ്ക്ക് നല്‍കിക്കൊണ്ടാണ് ഡെറിക് ഒ ‘ ബ്രയാന്‍ തന്റെ അതിഹൃദ്യവും ,വിജ്ഞാനപ്രദവുമായ സംവാദം അവസാനിപ്പിച്ചത്.

 

Comments are closed.