DCBOOKS
Malayalam News Literature Website

സ്ത്രീ സുരക്ഷ: ഒന്നാം സ്ഥാനം ഗോവയ്ക്ക്, കേരളം രണ്ടാമത്

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളില്‍ ഗോവ ഒന്നാമതും കേരളം രണ്ടാംസ്ഥാനത്തുമാണ്. പട്ടികയിൽ കേരളത്തിന് പുറമെ മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം, മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പട്ടികയില്‍ ഏറ്റവും ഒടുവിലെത്തിയത് ബിഹാറാണ്. ജാര്‍ഖണ്ഡും ഉത്തര്‍ പ്രദേശും ഡല്‍ഹിയുമാണ് ബിഹാറിന് മുമ്ബുള്ളത്.

കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് പ്ലാന്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ജിവിഐ ഇന്‍ഡക്സിനെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രം,സുരക്ഷ, തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജിവിഐ തയാറാക്കിയത്.

ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ഇന്‍ഡെക്സ് 0.656. കേരളത്തിന്റെ ജിവിഐ 0.634 ആണ്. സ്ത്രീകളുടെ ആരോഗ്യം കേരളത്തെ മുന്നിലെത്തിച്ചപ്പോള്‍, സ്ത്രീ സുരക്ഷയാണ് ഗോവയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.

Comments are closed.