DCBOOKS
Malayalam News Literature Website

ഈ ദുരന്തമൊഴിവാക്കാന്‍ കായികപ്രവൃത്തികളില്‍ ഏര്‍പ്പെടുക; സച്ചിന്‍

sachin

‘ആരോഗ്യമുള്ളവരായിരിക്കാന്‍ ഏതെങ്കിലും കായികപ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കുക’ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് യുവാക്കളോട് പറയാനുള്ളത് ഇതുമാത്രമാണ്. മുംബൈയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേയാണ് സച്ചിന്റെ ഉപദേശം.

ആരോഗ്യമില്ലാത്ത യുവാക്കളാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2020 ഓടെ ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അതോടൊപ്പം അമിത വണ്ണമുള്ള യുവാക്കളുടെ തലസ്ഥാനമായും ഇന്ത്യ മാറുമെന്നും സച്ചിന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ ദുരന്തമൊഴിവാക്കാന്‍ കായികപ്രവൃത്തികളില്‍ ഏര്‍പ്പെടുക മാത്രമാണ് പോംവഴിയെന്നും സച്ചിന്‍ യുവാക്കളോട് നിര്‍ദ്ദേശിച്ചു.

Comments are closed.