DCBOOKS
Malayalam News Literature Website

എസ് കെ പൊറ്റക്കാട്ടിന്റെ സമ്പൂര്‍ണ്ണ കഥകള്‍ സ്വന്തമാക്കാനുള്ള അവസരം നാളെകൂടി

ലോകകാഴ്ചയുടെ കാണാപ്പുറങ്ങളെ എഴുത്തിന്റെ മായാജാലത്തില്‍ ഒരുക്കിയ എസ് കെ പൊറ്റക്കാട്ടിന്റെ സമ്പൂര്‍ണ്ണ കഥകള്‍

ഒറ്റക്കാഴ്ചയില്‍ മനസ്സില്‍ പതിയാത്ത അനേകം കാഴ്ച്ചകളെ അക്ഷരം കൊണ്ട് വരച്ചിട്ട അതുല്യ സാഹിത്യകാരന്‍ എസ് കെ പൊറ്റക്കാട്ടിന്റെ സമ്പൂര്‍ണ്ണ കഥകള്‍ സ്വന്തമാക്കാനുള്ള അവസരം നാളെകൂടി മാത്രം. എസ് കെ പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണ്ണം’ (രണ്ട് വാല്യങ്ങള്‍) ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും 23% വിലക്കുറവില്‍ വാങ്ങാം. 1299 രൂപാ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ കേവലം 999 രൂപയ്ക്ക് വായനക്കാര്‍ക്ക്സ്വന്തമാക്കാനാകും.

S K POTTAKKADU KADHAKAL SAMBOORNAMN

കാപ്പിരികളുടെ നാട്ടിലെയും ക്ലിയോപാട്രയുടെ ദേശത്തെയും സിംഹഭൂമിയുടെയും കഥകള്‍ മലയാളി പരിചയപ്പെട്ടു തുടങ്ങിയത് എസ് കെ പൊറ്റെക്കാട്ടിന്റെ രചനയിലൂടെയാണ്. കേരളക്കാര്‍ ലോകത്തെ അറിഞ്ഞുതുടങ്ങിയത് എസ്.കെ യുടെ കഥകളിലൂടെയായിരുവെന്ന് പറയുന്നതാവും കൂടുതല്‍ ശരി. കൗതുകത്തോടെ കടന്നു ചെല്ലുകയും പലരും കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകളെ അതിഭാവുകത്വത്തിന്റെ പിന്തുണയേതുമില്ലാതെ ആസ്വാദക മനസ്സിലേക്ക് സന്നിവേശിപ്പിക്കുകയാണ് എസ്.കെ പൊറ്റക്കാട് ചെയ്യുന്നത്. ലോകകാഴ്ചയുടെ കാണാപ്പുറങ്ങളിലെ എഴുത്തിന്റെ മായാജാലമാണ് എസ്‌കെയുടെ ഓരോ വരികളിലും കാണാനാവുക.

Comments are closed.