DCBOOKS
Malayalam News Literature Website

പഴമയുടെ രുചിക്കൂട്ടുകള്‍ തേടുന്ന ഒരു പുസ്തകം..

പഴമയുടെയും പാരമ്പര്യത്തിന്റെയും രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തിയ പ്രവാസി എഴുത്തുകാരി  സപ്‌ന അനു ബി ജോര്‍ജ്രചിച്ച പുസ്തകം രുചികളുടെ സ്വപ്‌നക്കൂട്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം ഹോട്ടല്‍ എസ് പി ഗ്രാന്റ് ഡെയിസിലെ ബാള്‍ റൂമില്‍ നടന്ന ചടങ്ങില്‍ ഷെഫ് ശശി ജേക്കബ് ( വൈസ് പ്രിസിഡന്റ്, മുത്തൂറ്റ് സ്‌കൈ ഷെഫ് & വില്ല മായ)പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗീത ബക്ഷി, ഷീല ജയിംസ്, സോമരാജ പണിക്കര്‍, സ്മിത ജേക്കബ്, ഡോ.റാണി സൂസന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

നസ്രായന്റെ പെരുന്നാള്‍, ഒരു കുട്ടനാടന്‍ കൈപ്പുണ്യം, ഖല്‍ബില്‍ വിരിഞ്ഞ രുചികള്‍, പാഞ്ചാലിയുടെ അക്ഷയാത്രം, കേരളത്തനിമയുള്ള പലഹാരങ്ങള്‍ എന്നിങ്ങനെയുള്ള ഏഴ് വിഭാവങ്ങളിലായി നമ്മുടെ നാട്ടിലെ ആരോഗ്യപ്രദമായ പാരമ്പര്യവിഭവങ്ങളുടെ രുചിക്കൂട്ടുകളും പാചകവിധികളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.

 

Comments are closed.