DCBOOKS
Malayalam News Literature Website

റസൂല്‍ പൂക്കുട്ടി നായകനായി എത്തുന്നു; അതും ബഹുഭാഷാ ചിത്രത്തില്‍

മലയാളികളുടെ അഭിമാനം ഓസ്‌കര്‍ വേദിയിലെത്തിച്ച അനുഗ്രഹീത പ്രതിഭ റസൂല്‍ പൂക്കുട്ടി നായകനായി എത്തുന്നു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ‘ദി സൗണ്ട് സ്‌റ്റോറി’ എന്ന ചിത്രത്തിലാകും നായകവേഷത്തില്‍ റസൂലെത്തുന്നത്.

തൃശൂര്‍ പൂരത്തിന്റെ വിവിധ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനായി ഒരു സൗണ്ട് എഞ്ചിനീയര്‍ എത്തുന്നതായാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒരേ സമയത്ത് റിലീസ് ആകുമെന്ന പ്രത്യേകതയോടെയാണ് ചിത്രം അണിയറയില്‍ പുരോഗമിക്കുന്നത്.

 

Comments are closed.