DCBOOKS
Malayalam News Literature Website

ചരിത്രം തിരുത്താന്‍ ഇന്ത്യ- റിപ്പബ്‌ളിക്ദിന ആഘോഷങ്ങളില്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും

rbicഅറുപത്തിമൂന്നാം റിപ്പബ്‌ളിക്ദിന പരേഡിലും ആഘോഷങ്ങളിലും 10 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ആസിയാന്‍ കരാറില്‍ ഒപ്പുവച്ചിട്ടുള്ള മലേഷ്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ, കംബോഡിയ, ബ്രൂണൈ, ലാവോസ് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരാണ് പങ്കെടുക്കുക.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും രാജ്യത്തലവന്മാര്‍ റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുക. കിഴക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുക എന്ന ഇന്ത്യയുടെ നയത്തിന്റെ നെടുംതൂണും ആസിയാനാണ്. ഇന്ത്യയും ആസിയാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ 25ആം വാര്‍ഷികവും ഉച്ചകോടി വഴിയുള്ള ബന്ധത്തിന്റെ 15ആം വാര്‍ഷികവും തന്ത്രപ്രധാന ബന്ധത്തിന്റെ അഞ്ചാം വാര്‍ഷികവുമെല്ലാം ഇക്കൊല്ലമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Comments are closed.