DCBOOKS
Malayalam News Literature Website

അടുത്ത ദീപാവലിക്ക് അയോധ്യയില്‍ രാമക്ഷേത്രം പൂര്‍ത്തിയാക്കും; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അടുത്ത ദീപാവലിക്ക് രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കുമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പറ്റ്‌നയില്‍ വിരാട് ഹിന്ദുസ്താന്‍ സംഘം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ ഈ ആഴ്ച ദീപാവലി ആഘോഷിക്കുകയാണ്. അടുത്ത വര്‍ഷം ദീപാവലിക്ക് വിശ്വാസികളെ സ്വീകരിക്കാന്‍ അയോധ്യയിലെ ക്ഷേത്രം തയാറാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വിരാട് ഹിന്ദുസ്ഥാന്‍ സംഘം ബീഹാറില്‍ രാമക്ഷേത്രം പണിയാന്‍ നേതൃത്വം നല്‍കണം. സംസ്ഥാനത്തെ ചരിത്രപ്രധാനമായ മേഖലകളില്‍ ഇത്തരത്തിലുള്ള ക്ഷേത്രങ്ങള്‍ പണിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.