DCBOOKS
Malayalam News Literature Website

ഗുര്‍മീത് റാം റഹീം സിങ്ങിന് ലഭിച്ചത് നാലായിരത്തിലേറെ പത്മ അവാര്‍ഡ് ശുപാര്‍ശകളാണെന്ന് റിപ്പോര്‍ട്ടുകള്‍

singh

ബലാംത്സംഗകേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് ലഭിച്ചത് നാലായിരത്തിലേറെ പത്മ അവാര്‍ഡ് ശുപാര്‍ശകളാണെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ശുപാര്‍ശകള്‍ ലഭിച്ചത്. 2017ല്‍ ഏകദേശം 18768 ഓളം പത്മ അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. അവയില്‍ 4208 ഓളം അപേക്ഷകളാണ് ഗുര്‍മീതിന് മാത്രമായി ലഭിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണം നല്‍കിയത് ഗുര്‍മീത് തന്നെ. മൂന്ന് ശുപാര്‍ശകള്‍ തന്റെ സിര്‍സയിലെ വിലാസത്തില്‍ നിന്നും, മറ്റ് രണ്ടെണ്ണം ഹിസാറിലെയും രാജസ്ഥാനിലെയും വിലാസങ്ങളില്‍നിന്നുമാണ് അയച്ചിരിക്കുന്നത്.

ഗുര്‍മീത് റാം റഹീം സിങ്‌
ഗുര്‍മീത് റാം റഹീം സിങ്‌

ദേര ആസ്ഥാനം നിലനില്‍ക്കുന്ന സിര്‍സയില്‍നിന്നുമാണ് ശുപാര്‍ശകളിലേറെയും ലഭിച്ചിരിക്കുന്നത്. മാനഭംഗക്കേസില്‍ ശിക്ഷിക്കപ്പെടുന്നതിന് മുന്‍പാണ് ഈ അപേക്ഷകള്‍ ലഭിച്ചത്.സിര്‍സ സ്വദേശിയായ അമിത് 31 തവണയാണ് ഗുര്‍മീതിന്റെ പേര് ശുപാര്‍ശ ചെയ്തത്. സുനില്‍ എന്നയാള്‍ 27തവണയുമാണ് പേര് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഗുര്‍മീതിന്റെ ജന്‍മസ്ഥലമായ ഗംഗനഗറില്‍ നിന്നും ചില അപേക്ഷകളുണ്ട്.

പൊതു ജനങ്ങളില്‍നിന്നും പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ സ്വീകരിക്കാന്‍ ഈ അടുത്തകാലത്താണ് കേന്ദ്രം തീരുമാനിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനും, കേന്ദ്രസര്‍ക്കരിനും,ഭാരത് രത്‌ന പത്മവിഭൂഷന്‍ അവാര്‍ഡ് ജേതാക്കള്‍, കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കും പത്മ അപേക്ഷകള്‍ ശുപാര്‍ശ ചെയ്യാം.

2002 ല്‍ തന്റെ ആശ്രമത്തിലെ രണ്ട് അന്തേവാസികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഓഗസ്റ്റ് 25 നാണ് ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചത്. തുടര്‍ന്ന് 28 ന് അദ്ദേഹത്തിന് രണ്ട് കേസുകളിലായി 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പഞ്ച്കുള പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവം നടത്തിയത്.

Comments are closed.