DCBOOKS
Malayalam News Literature Website

ഉത്തരേന്ത്യയിലെ കലാപം. മരണം 32

RACHANA

മാനഭംഗക്കേസില്‍ ജയിലിലായ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അനുയായികള്‍ ഉത്തരേന്ത്യയില്‍ നടത്തിയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിരണ്ടായി. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. അക്രമം ഉണ്ടായ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ രാവിലെ ഉന്നതതലയോഗം ചേരും. പ്രധാനമന്ത്രി റിപ്പോര്‍ട്ടാവശ്യപ്പെട്ടതിനെത്തുര്‍ന്നാണ് ആഭ്യന്തരമന്ത്രി യോഗം വിളിച്ചത്.

തിങ്കളാഴ്ച റാം റഹിം സിങ്ങിന്റെ ശിക്ഷ വിധിക്കാനിരിക്കേ വീണ്ടും കലാപത്തിന് സാധ്യതയുണ്ട്. ഇത് നേരിടാനുള്ള മുന്‍കരുതലുകളും യോഗം ചര്‍ച്ചചെയ്യും

Comments are closed.