DCBOOKS
Malayalam News Literature Website

സിനിമാ അനുഭവങ്ങള്‍ പങ്കുവച്ച് മാധവനും രാകേഷ് ഓം പ്രകാശ് മെഹ്‌റയും

പുസ്തക മാമാങ്കത്തിലെ അഞ്ചാംദിനത്തില്‍ തമിഴ് നടന്‍ മാധവനും ‘രംഗ് ദേ ബസന്തി’ എന്ന പ്രശസ്ത ചലച്ചിത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമായ സംവിധായകന്‍ രാകേഷ് ഓം പ്രകാശ് മെഹ്‌റ എന്നിവര്‍ പങ്കെടുത്ത പരിപാടികള്‍ ശ്രദ്ധേയമായി.

‘ രംഗ് ദേ ബസന്തി’ എന്ന പ്രശസ്ത ചലച്ചിത്രത്തിന്റെ എന്തെങ്കിലും ഒന്ന് മാറ്റിയെടുക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന സദസിന്റെ കുസൃതി ചോദ്യത്തിന് സംവിധായകനെ മാറ്റും എന്ന രാകേഷ് ഓം പ്രകാശ് മെഹ്‌റയുടെ മറുപടി ഏവരിലും ചിരിപടര്‍ത്തി. ‘രംഗ് ദേ ബസന്തി എന്ന ചലച്ചിത്രം നമ്മളെല്ലാം നമ്മുടെ അവകാശമെന്ന് കരുതിയിരുന്ന സ്വാതന്ത്രത്തിന്റെ മറ്റൊരു തലമാണ് ‘പ്രേക്ഷകര്‍ക്ക് കാണിച്ചു കൊടുത്തത് ആധുനികതയ്ക്കും പാശ്ചാത്യ സംസ്‌കാരത്തിനും ഇടയില്‍ കിടന്നു വീര്‍പ്പുമുട്ടിയ യുവതലമുറയ്ക്ക് നേര്‍വഴി കാണിച്ചുകൊടുത്ത ചിത്രമാണ് തന്റെ രംഗ് ദേ ബസന്തി എന്ന് സംവിധായകന്‍ ഓര്‍മിച്ചു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള പോലെയുള്ള ഒരു വലിയ വേദിയിലെ അനുഭവത്തെ കുറിച്ച് ചോദിച്ച ആരാധികയോട് ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായാണ് തനിക്കു അനുഭവപ്പെട്ടതെന്നും മറക്കാനാകാത്ത ഒരു അനുഭവമാണിതെന്നും മാധവന്‍ പറഞ്ഞു

Comments are closed.