DCBOOKS
Malayalam News Literature Website

കോളജ് ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി

കോളജ് ഹോസ്റ്റലുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ 800 ഓളം വരുന്ന സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ ദിവസവും ദേശീയഗാനം ആലപിക്കണമെന്നാണ് ഉത്തരവ്.

റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഈ രീതി പിന്തുടരുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ ദേശഭക്തി ഉണര്‍ത്താന്‍ തീരുമാനം സഹായിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ അറിയിച്ചു. രാവിലെ 7 മണിക്ക് പ്രാര്‍ത്ഥനാ സമയത്താണ് ദേശീയഗാനം ചൊല്ലേണ്ടത്.

ഹിന്ദു സ്പിരിച്വാലിറ്റി ആന്റ് സര്‍വീസ് ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തുന്ന ആധ്യാത്മിക മേളയ്ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍ നടപടി അടുത്തിടെ വിവാദങ്ങള്‍ക്ക് ഇടയായിക്കിയിരുന്നു.

 

Comments are closed.