DCBOOKS
Malayalam News Literature Website

അപൂര്‍വ്വ രവിവര്‍മ ഛായാചിത്രങ്ങള്‍ പാലപ്പുറത്ത്

ചിത്രകലയുടെ കുലപതി രാജാരവിവര്‍മ ആദ്യമായി പ്രതിഫലം വാങ്ങി വരച്ച ഛായാചിത്രങ്ങള്‍ (ഓയില്‍ പെയ്ന്റിങ് ) സൂക്ഷിച്ചിരിക്കുന്നത് ഒറ്റപ്പാലത്തെ ഒരു തറവാട്ടുവീട്ടിലാണെന്ന് കണ്ടെത്തി. കോഴിക്കോട് സബ് ജഡ്ജിയായിരുന്ന കിഴക്കേപ്പാട്ട് പാലാട്ട് കൃഷ്ണമേനോന്റെ ഔദ്യോകവേഷത്തിലും കുടുംബത്തിനൊപ്പമുള്ളതുമായ രണ്ട് ചിത്രങ്ങളാണ് ഇവിടെയുള്ളത്. 1880 ല്‍ വരച്ച ഛായാചിത്രങ്ങള്‍ പാലപ്പുറം എസ് ആര്‍ കെ നഗറില്‍ പി ഉദയനന്റെ ശാരദാമന്ദിരം എന്ന വീട്ടിലാണ് ഇന്ന് സൂക്ഷിച്ചിട്ടുള്ളത്. ഉദയനന്റെ പിതാവ് വരോട് പാലാട്ട് കെ പി അച്യുതമേനോന്‍ 1944 ല്‍ കുടുംബലേലത്തില്‍ സ്വന്തമാക്കിയതാണ് ഈ അമൂല്യഛായാചിത്രങ്ങള്‍.

രാജാരവിവര്‍മയുടെ 32  വയസ്സില്‍ വരച്ചതാണ് ഈ ചിത്രങ്ങളെന്ന് ലളിതകലാ അക്കാദമിയുടെ പുസ്തകങ്ങളില്‍ പറയുന്നുണ്ട്. ഇ എം ജെ വെണ്ണിയൂരും വിജയകുമാരമേനോനും അക്കാദമിക്കുവേണ്ടി എഴുതിയ രാജാരവിവര്‍മ്മയെക്കുറിച്ചുള്ള പുസ്തകങ്ങളിലാണ് ഈ ചിത്രങ്ങളെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.

രണ്ടുസഹായികള്‍ക്കൊപ്പം രവിവര്‍മ്മ കാല്‍നടയായും ജലമാര്‍ഗ്ഗവും യാത്രചെയ്ത് മൂകാംബികക്ഷേത്രത്തില്‍ ഭജനയിരിക്കാന്‍ പോയിരുന്നു. 1880 ലെ ആ തീര്‍ത്ഥാടനത്തിലാണ് ജഡ്ജി കൃഷ്ണമേനോന്റെ വീട്ടില്‍ അതിഥിയായി എത്തിയതും ഈ ഛായാചിത്രങ്ങള്‍ വരച്ചതും.!

 

Comments are closed.