DCBOOKS
Malayalam News Literature Website

പുത്തന്‍ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തി രാജ് കലേഷ്

നടനും,നര്‍ത്തകനും,അവതാരകനും,മായാജാല വിദ്യക്കാരനുമായ രാജ് കലേഷ് രുചിയുടെ പുത്തന്‍ രുചിക്കൂട്ടുകളുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ കൂക്കറി കോര്‍ണറിലെത്തി. കേരളത്തിലെ തനത് വിഭവങ്ങളുമായാണ് രാജ് കലേഷ് പ്രേക്ഷകരെ പിടിച്ച് ഇരുത്തിയത് പ്രശസ്ത മജീഷ്യന്‍ ആയ ഗോപിനാഥ് മുതുകാടിന്റെ ഗ്രൂപ്പിലെ നൃത്തസംവിധായകാനായി കരിയര്‍ തുടങ്ങിയ രാജ് കലേഷ് മാജിക്കിന് താത്കാലിക അവധി നല്‍കിക്കൊണ്ടാണ് ടേസ്റ്റ് ഓഫ് കേരള എന്ന അമൃത ടി.വിയിലെ പരിപാടിയിലെ അവതാരകനായി മാറുന്നത്.

5 വര്‍ഷം രുചിയുടെ വിവിധ രുചികള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ പരിപാടി അവതരണ മികവുകൊണ്ടും,വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.പിന്നീട് ഫുഡ് പാത്ത് എന്ന വിവിധ രാജ്യങ്ങളിലെ രുചികള്‍ പരിചയപ്പെടുത്തിയ ഏഷ്യാനെറ്റ് പരിപാടിയിലൂടെ അദ്ദേഹം 17-ാളം രാജ്യങ്ങളിലെ രുചികള്‍ മലയാളിക്ക് മുന്നില്‍ പരിചയപ്പെടുത്തി. ‘Entertainment Ke Liye Kuch Bhi Karega 5’എന്ന സോണി ടി.വി .പരിപാടി ഫൈനലിലെ ഫസ്റ്റ് റണ്ണര്‍ അപ്പ് പദവി അദ്ദേഹത്തിനു ഇന്ത്യ മുഴുവനും ആരാധകരെ നേടിക്കൊടുത്തു. അദ്ദേഹം Redinfocus events’ ന്റെയും ‘RajKalesh Productions Pvt.Ltd ന്റെയും മാനേജിങ് ഡയറക്ടര്‍ കൂടിയാണ് ‘.’Maya, Illusions and Beyond’എന്ന പേരില്‍ അദ്ദേഹം നടത്തുന്ന thetarical magic show ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.തന്റെ യാത്രകളില്‍ കണ്ടെത്തിയ വിവിധ രുചികള്‍ കോര്‍ത്തിണക്കി അദ്ദേഹം ‘രുചിവട്ടം ‘എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

 

 

Comments are closed.