DCBOOKS
Malayalam News Literature Website

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു

ചെന്നൈയിലും തമിഴ്‌നാടിന്റെ തീരദേശമേഖലയിലും കനത്ത മഴ തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിയ്ക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചെന്നൈയില്‍ ഇന്നലെ രാവിലെ മഴയ്ക്ക് അല്‍പം ശമനമുണ്ടായിരുന്നെങ്കിലും വൈകിട്ട് തുടങ്ങിയ മഴ രാത്രി വൈകിയും തുടര്‍ന്നു. നഗരത്തിന്റെ പല പ്രധാനമേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെട്ടത്.

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് തുടരുന്നു. അതേസമയം, തുടര്‍ച്ചയായി പെയ്ത മഴ നഗരത്തിലെ കുടിവെള്ളസ്രോതസ്സുകളിലെ വെള്ളത്തിന്റെ അളവ് കൂട്ടി. പൂന്ദി, ചോളവാരം, റെഡ് ഹില്‍സ്, ചെമ്പരമ്പാക്കം എന്നീ റിസര്‍വോയറുകളില്‍ ജലനിരപ്പ് 700 ക്യുബിക് അടി ഉയര്‍ന്നിട്ടുണ്ട്.

രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രവും അറിയിക്കുന്നു.

Comments are closed.