DCBOOKS
Malayalam News Literature Website

ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി ചാറില്ലാത്ത ഭക്ഷണം

ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇതേക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ റെയില്‍വേ കമ്മിറ്റി മെനു പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചു. വിമാനങ്ങളില്‍ നല്‍കുന്നതു പോലെ ഇനി മുതല്‍ ട്രെയിനുകളിലും ചാറില്ലാത്ത ഭക്ഷണങ്ങള്‍ നല്‍കാനാണ് തീരുമാനം.

ഇനി മുതല്‍ ചാറില്ലാത്ത വിഭവങ്ങള്‍ വിതരണം ചെയ്യണമെന്ന് റെയില്‍വേ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ഇതിനായി പെട്ടന്ന് തയ്യാറാക്കി നല്‍കാന്‍ കഴിയുന്ന വെജിറ്റബിള്‍ ബിരിയാണി, രാജ്മാ ചോറ്, ഹക്കാ ന്യൂഡില്‍സ്, പുലാവ് ലഡു തുടങ്ങിയ ഭക്ഷണങ്ങളാണ് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്.

കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെങ്കിലും തുടക്കത്തില്‍ ഭക്ഷണത്തിനായി യാത്രക്കാര്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും. യാത്രക്കാരില്‍ നിന്ന് പ്രതികരണങ്ങള്‍ നേരിട്ടറിഞ്ഞ ശേഷം അതനുസരിച്ച് ഭക്ഷ മെനുവില്‍ മാറ്റം വരുത്താനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. ഇതിനായി യാത്രക്കാര്‍ക്ക് ടാബ്ലറ്റുകള്‍ നല്‍കി പ്രതികരണങ്ങള്‍ ഓണ്‍ലൈനായി ശേഖരിക്കാനാണ് തീരുമാനം. അഹമ്മദാബാദ്ഡല്‍ഹി രാജധാനിയിലായിരിക്കും തുടക്കത്തില്‍ പരീക്ഷണം നടത്തുക.

Comments are closed.