DCBOOKS
Malayalam News Literature Website

അങ്കണം സാംസ്‌കാരിക വേദി ചെയര്‍മാന്‍ ആര്‍ഐ ഷംസുദ്ദീന്‍ അന്തരിച്ചു

shamsudeenഅങ്കണം സാംസ്‌കാരിക വേദി ചെയര്‍മാനും തൃശൂരിലെ സാംസ്‌കാരികസാമൂഹിക വേദികളില്‍ സജീവ സാന്നിധ്യവുമായിരന്ന ആര്‍ ഐ ഷംസുദ്ദീന്‍ അന്തരിച്ചു. 68 വയസായിരുന്നു. തൃശൂരിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ ഡോ. പി. സരസ്വതി.

സാംസ്‌കാരിക, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിവന്ന അങ്കണം സാംസ്‌കാരിക വേദിയെ മുന്നില്‍നിന്നു നയിച്ചത് ഷംസുദ്ദീന്‍ ആയിരുന്നു. പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിലും സാഹിത ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിലുമുളള പ്രവര്‍ത്തനങ്ങളില്‍ അങ്കണത്തിന് ഊര്‍ജം നല്‍കിയവരില്‍ പ്രമുഖനായിരുന്നു ഷംസുദ്ദീന്‍.

Comments are closed.