DCBOOKS
Malayalam News Literature Website

പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ പത്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. കേന്ദ്ര കായിമന്ത്രാലയമാണ് പുരസ്കാരത്തിന് സിന്ധുവിന്റെ പേര് നിര്‍ദേശിച്ചത്. ഒളിംപിക്സില്‍ അടക്കം ഇന്ത്യയ്ക്കു വേണ്ടി നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്കാര ശുപാര്‍ശ.

ഈ വര്‍ഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്.ഗ്ലാസ്‌കോയില്‍ നടന്ന ലോക ചാന്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും കൊറിയന്‍ ഓപ്പണ്‍ സീരിസ് കിരീടവുംസ്വന്തമാക്കിയിരുന്നു. ലോക ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെടുത്തിയ ജപ്പാന്‍ താരം ഒക്കുഹാരയെ കീഴടക്കിയായിരുന്നു സിന്ധുവിന്റെ കൊറിയന്‍ ഓപ്പണ്‍ സീരിസ് കിരീടനേട്ടം. ലോക ചാമ്ബ്യന്‍ഷിപ്പില്‍ രണ്ടാമതെത്തിയ സിന്ധു, റിയോ ഒളിംപിക്സിലും വെള്ളിമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണിയെ കഴിഞ്ഞദിവസം ബിസിസിഐ പത്മഭൂഷന്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തിരുന്നു. പത്മശ്രീ പുരസ്കാരം നല്‍കി സിന്ധുവിനെ രാജ്യം നേരത്തെ ആദരിച്ചിട്ടുണ്ട്.

Comments are closed.