DCBOOKS
Malayalam News Literature Website

മതത്തിന്റെ അടിസ്ഥാനത്തിലല്ല കലാകാരന്മാരെ സ്‌നേഹിക്കേണ്ടത്; ഇന്നസെന്റ്

നസീര്‍,മധു ജയന്‍ തുടങ്ങിയ കലാകാരന്‍മാരെയൊക്കെ കലയുടെ അടിസ്ഥാനത്തില്‍ സ്‌നേഹിച്ച നമ്മള്‍ ഇപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തിലാണ് കലാകാരന്മാരെ സ്‌നേഹിക്കുന്നത് എന്ന അഭിപ്രായം തികച്ചും തെറ്റാണെന്ന്‌ ഇന്നസെന്റ് എം പി. അഭിപ്രായപ്പെട്ടു. 36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ചിരിക്കു പിന്നില്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ് ജനതയെക്കാള്‍ പ്രബുദ്ധരാണ് മലയാളികള്‍.  അവര്‍ക്ക് ഉചിതമായ സമയത്തു ഉചിതമായ രീതിയില്‍ പ്രതികരിക്കാനറിയാമെന്നും അദ്ദഹം പറഞ്ഞു.

ഓരോ പുസ്തകങ്ങളും ഉടലെടുക്കാന്‍ കാരണം ഓരോരുത്തരുടെയും ജീവിതത്തില്‍ വരുത്തുന്ന കാഴ്ചപ്പാടാണെന്നും ഓം പുരിയാണ് തനിക്ക് എഴുത്തുകാരനിലേക്കുള്ള വഴി തുറന്നുതന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അദ്ദഹേത്തിന്റെ ‘കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി’ , ‘ഇരിങ്ങാലക്കുടയ്ക്കു ചുറ്റും’ എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. കൂടാതെ മാതൃഭൂമിയുടെ ‘കിത്താബ്’ എന്ന ബുക്കിന്റ് കവര്‍ ഫോട്ടോ പ്രകാശനവും  ഇന്നസെന്റ് നിര്‍വഹിച്ചു. ഓലയാല്‍ മേഞ്ഞ എന്ന ഗാനം പാടിയാണ് ഇന്നസെന്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. മാതൃഭൂമി ക്ലബ്ബ് എഫ്എം അവതാരകരായ പവിത്ര,രഞ്ജിനി രഞ്ജന്‍, നീന എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍.

നടന്‍ എഴുത്തുകാരന്‍ എം പി എന്നീ നിലകളില്‍ പ്രശസ്തനാണ്   ഇന്നസെന്റ്. നര്‍മ്മത്തില്‍ ചാലിച്ച തൃശ്ശൂര്‍ ഭാഷയില്‍ തന്റേതായ ശൈലി നിലനിര്‍ത്തിക്കൊണ്ടാണ് ഇന്നസെന്റ് മലയാള സിനിമാലോകത്തേക്ക് എത്തിയത്. രാഷ്ട്രീയത്തിലേക്ക് കടന്നപ്പോഴും തന്റേതായ വ്യക്തമുദ്രപതിപ്പിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചച്ചില്‍ നര്‍മ്മത്തിന്റെമേമ്പൊടി ചേര്‍ത്തെഴുതിയ കാന്‍സര്‍വാര്‍ഡിലെ ചിരി എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയിലും ഈ പുസ്തകം ഉള്‍പ്പെടുത്തുകയുണ്ടായി.

 

Comments are closed.