DCBOOKS
Malayalam News Literature Website

പി യു ചിത്രയ്ക്ക് അവസരമില്ല : പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

pinarayi-vijayan

ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍പങ്കെടുക്കുന്നതില്‍നിന്നും പി യു ചിത്രയെ മാറ്റിനിര്‍ത്തിയ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും മാറ്റിനിര്‍ത്തുന്നത് ശരിയല്ല.

മലയാളികളുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനമായ കായിക താരം പി യു ചിത്രയെ ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. പ്രതിഭയുള്ള ഒരു കായിക താരത്തിന് നേരെയുള്ള അവഗണന ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവരും. കായിക കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്താനുള്ള ഇത്തരം നീക്കങ്ങളെ നിരുത്സാഹപ്പെടുത്തണം. ചിത്രക്ക് എല്ലാ വിധ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

ഒഫീഷല്‍സിനെ കൊണ്ടുപോകാനാണ് ചിത്രയെ മാറ്റിനിര്‍ത്തുന്നതെങ്കില്‍ അതൊട്ടും അംഗീകരിക്കാനാവില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു. ദേശീയ അത്ലറ്റിക് ഫെഡറേഷനാണ് ചിത്രയെ മീറ്റില്‍നിന്നും ഒഴിവാക്കിയത്.

Comments are closed.