DCBOOKS
Malayalam News Literature Website

‘മാംസ വിരുദ്ധമല്ല ഇന്ത്യയുടെയോ ഹിന്ദുവിന്റെയോ ചരിത്രം’ പ്രൊഫ. എം ജി എസ് നാരായണന്‍

mgs-narayananഇന്നും ചരിത്രം അറിയാൻ പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാര്‍ മാന്വലിനെത്തന്നെ ആശ്രയിക്കേണ്ടി വരുന്നു എന്ന് പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എം ജി എസ് നാരായണന്‍. വില്യം ലോഗന്റെ മലബാര്‍ മാന്വലിന് ശേഷം പ്രാദേശിക ചരിത്ര രചന കാട്ടിക്കൂട്ടലായി മാറി. മാംസ വിരുദ്ധമല്ല ഇന്ത്യയുടെയോ ഹിന്ദുവിന്റെയോ ചരിത്രം. അതിഥിയെ സൽക്കരിക്കാൻ കാളക്കുട്ടിയെ അറുത്ത് നല്‍കാന്‍ ആഹ്വാനം ചെയ്യുന്നതാണ് സംസ്‌കാരം. മല്‍സ്യവും മാംസവും കഴിക്കുന്ന ഒട്ടേറെ ബ്രാഹ്മണ വിഭാഗക്കാരടക്കമുള്ളവരാണ് ഇന്ത്യക്കാര്‍. ഇതൊക്കെ മറന്നാണ് രാഷ്ട്രീയ ലക്ഷ്യത്തിനായി നാടിന്റെ സമാധാനവും ബഹുസ്വരതയും നശിപ്പിക്കാന്‍ ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഏക രാജ്യമെന്ന സങ്കല്‍പത്തിന്റെ പൂര്‍ണതയ്ക്ക് ഏക സിവില്‍ നിയമം കൂടി വേണമെങ്കിലും അക്കാര്യത്തില്‍ സൗഹൃദത്തിലൂന്നിയ സമവായമുണ്ടാകണമെന്നും പ്രൊഫ. എം ജി എസ് നാരായണന്‍ പറഞ്ഞു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി മഹാസംഗമത്തിന്റെ മുന്നോടിയായി നടന്ന ബാച്ച് തല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Comments are closed.