DCBOOKS
Malayalam News Literature Website

അരങ്ങേറ്റം പക്ഷേ, മലയാളത്തിലല്ല തെലുങ്കിലാണെന്നു മാത്രം

kalyani

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകള്‍ കല്ല്യാണി സിനിമയിലേക്ക്. അരങ്ങേറ്റം പക്ഷേ, മലയാളത്തിലല്ല തെലുങ്കിലാണെന്നു മാത്രം. സൂപ്പര്‍താരം നാഗാര്‍ജുന്റെ ഇളയമകന്‍ അഖില്‍ അക്കിനേനിയുടെ നായികയായാണ് കല്ല്യാണിയുടെ വരവ്. വിക്രം കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രിയന്റെ ഉറ്റമിത്രവുമായ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് വെള്ളിത്തിരയില്‍ നായകനായി അരങ്ങേറുമ്പോള്‍ തന്നെയാണ് പ്രിയന്റെ മകളും നായികയായി വെള്ളിത്തിരയിലെത്തുന്നത് എന്നൊരു യാദൃശ്ചികതകൂടിയുണ്ട്.

ന്യൂയോര്‍ക്കിലെ പഠനത്തിനുശേഷം കഴിഞ്ഞ വര്‍ഷം നാട്ടില്‍ തിരിച്ചെത്തിയ കല്ല്യാണി വിക്രമും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്റെ പാതയിലാണ് മകളുടെ സഞ്ചാരമെന്ന് പലരും കരുതിയിരിക്കെയാണ് അച്ഛനുമായി പിരിഞ്ഞുകഴിയുന്ന അമ്മയുടെ വഴിയിലേയ്ക്കുള്ള പെട്ടന്നുള്ള ചുവടുമാറ്റം.

2015ല്‍ അഖില്‍ എന്ന ചിത്രത്തിലാണ് ആദ്യമായി നായകനാവുന്നത്. അതിലെ അഭിനയത്തിന് മികച്ച നവാഗത നായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു

Comments are closed.