DCBOOKS
Malayalam News Literature Website

ആമിയില്‍ പൃഥിരാജിന് പകരം ടൊവിനോ തോമസ്

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് പൃഥിരാജ് പിന്മാറി. പകരക്കാരനായി എത്തുന്നത് ടൊവിനോ തോമസ് ആണ്. അതേസയം ഷൂട്ടിംഗ് തിരക്കുകള്‍മൂലമാണ് പൃഥിരാജ് പ്രൊജക്ട് ഉപേക്ഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ ടൊവിനോയുടെ വേഷം എന്തെന്ന് അറിയില്ലെങ്കിലും അല്പം നീണ്ട അതിഥി വേഷമായിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കിയിട്ടുണ്ട്.
കമലുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ടൊവിനോ പറഞ്ഞു.

മഞ്ജുവാര്യരാണ് ആമിയായി ചിത്രത്തിലെത്തുന്നത്. മുരളീ ഗോപിയാണ് മഞ്ജുവിന്റെ ഭര്‍ത്താവായി ചിത്രത്തിലെത്തുന്നത്. അനൂപ് മേനോനാണ് മറ്റൊരു കഥാപാത്രം. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് എത്തിയതായാണ് സൂചന.

 

Comments are closed.