DCBOOKS
Malayalam News Literature Website

ഭൂട്ടാന്‍ രാജകുമാരന് ഫുട്‌ബോളും ചെസ് ബോര്‍ഡും സമ്മാനിച്ച് മോദി

നാല് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഭൂട്ടാന്‍ രാജകുമാരന് ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ഔദ്യോഗിക ഫുട്‌ബോളും ചെസ് ബോര്‍ഡും സമ്മാനിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ചയാണ് ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നമ്യേല്‍ വാങ്ചക്, രാജ്ഞി ജെറ്റ്‌സന്‍ പേമ വാങ്ചക്, രാജകുമാരന്‍ ജിഗ്മേ നമ്യേല്‍ വാങ്ചക് എന്നിവര്‍ ഇന്ത്യയിലെത്തിയത്.

നരേന്ദ്രമോദി തന്നെയാണ് ഭൂട്ടാന്‍ രാജകുമാരന് ഫുട്‌ബോള്‍ സമ്മാനിച്ച വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

ജിഗ്മേ ഖേസര്‍ നമ്യേല്‍ വാങ്ചക് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. 2018ല്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള നയതന്ത്രപരമായ സൗഹൃദത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലത്തിയിട്ടുണ്ടെന്ന് ഭൂട്ടാന്‍ എംബസി സ്ഥിരീകരിചത്തായിയാണ് റിപ്പോര്‍ട്ട്.

Comments are closed.