Artist Gallery

ക്യൂറേറ്റർ: ആർട്ടിസ്റ്റ് അമ്പിളി വിജയൻ

ചിത്രകാരി. കേരളത്തിനകത്തും പുറത്തും നടന്ന നിരവധി ചിത്രപ്രദർശനങ്ങളുടെ ക്യുറേറ്ററായിരുന്നു. ജാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ചിത്രകലാ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു.

ആർട്ടിസ്റ്റ് മദനൻ

പ്രസിദ്ധ ചിത്രകാരനായ ആർട്ടിസ്റ്റ് മദനൻ മാതൃഭൂമിയിലെ ആർട്ട് എഡിറ്ററായിരുന്നു. സാഹിത്യരചനകളുടെ ചിത്രാവിഷ്ക്കാരങ്ങൾക്ക് ഇദ്ദേഹം നൽകിയ സംഭാവന ശ്രദ്ധേയമാണ്.

കെ.സുധീഷ്

പ്രശസ്ത ചിത്രകാരൻ.സത്ഭവന വേൾഡ് സ്കൂൾ അദ്ധ്യാപകൻ,ആനുകാലികങ്ങളിലെ വരകൾക്ക് പുതുമ നൽകിയ ഇദ്ദേഹം നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.മൂന്ന് തവണ ലളിതകലാ അക്കാദമി സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്

ജോളി എം സുധൻ

റിയലിസ്റ്റിക് ,അപ്സ്ട്രാക്ട് രീതികളിൽ ശ്രദ്ധേയ ചിത്രകാരി. ഇന്ത്യക്കകത്തും പുറത്തും നിരവധി പ്രദർശനങ്ങൾ ചെയ്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി മുൻ അംഗമായിരുന്നു. അധ്യാപികയായി ജോലി ചെയ്യുന്നു

മുഖ്താർ ഉദരംപൊയിൽ

ചിത്രകാരനും കഥാകൃത്തും. ആനുകാലികങ്ങളിലെ ശ്രദ്ധേയ സാന്നിധ്യം. ചന്ദ്രിക വാരാന്തപ്പതിപ്പിൻ്റെ എഡിറ്റർ ഇൻ ചാർജ്.

ജോഷി പേരാമ്പ്ര

ചിത്രകലയിൽ സജീവം.നിരവധി എക്സിബിഷനുകളിൽ പങ്കാളിയായിട്ടുണ്ട്.

നവീൻ കുമാർ

കേരളത്തിലെ അറിയപ്പെടുന്ന ചുമർചിത്രകലകാരൻ. മൺമറഞ്ഞ ചിത്രങ്ങളെ പുനരുജ്ജീവിപ്പിച്ചു. നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്

അഭിലാഷ് തിരുവോത്ത്

ചിത്രകാരനും അധ്യാപകനും. പ്രതിരോധ ചിത്രങ്ങളിലൂടെ സാംസ്കാരിക രംഗത്ത് സജീവം

മജിനി തിരുവങ്ങൂർ

ചിത്രകാരിയും സാംസ്കാരിക പ്രവർത്തകയും. സ്ത്രീ ചിത്രരചനാക്കൂട്ടായ്മകളിൽ സജീവം. നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.

ഹരിത കാർത്തിക

ചിത്രകലാ അധ്യാപിക.സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പ് ലഭിച്ചു.നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

അർച്ചന

യുവ ചിത്രകാരി. നിരവധി ചിത്രപ്രദർശനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.ട്

അഞ്ജു പുന്നത്ത്

നവീന ചിത്രകലയിലെ ശ്രദ്ധേയ സാന്നിധ്യം. ചിത്രകലാ - സ്ത്രീക്കൂട്ടായ്മകളിൽ സജീവം.

അലീന.എം.സുധൻ

ചിത്രകലാരംഗത്തും കാർട്ടൂൺരംഗത്തും സജീവം.സംസ്ഥാന സ്കൂൾ കലോത്സവം, കേരള സർവകലാശാല കലോത്സവം എന്നിവയിൽ കാർട്ടൂർ മത്സര വിജയി.എം.എസ്.സി വിദ്യാർത്ഥിനി.