DCBOOKS
Malayalam News Literature Website

നടി ശാരദക്കും ടി പി മാധവനും പ്രേം നസീര്‍ പുരസ്‌കാരം

PREM

പ്രേം നസീറിന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരം നടി ശാരദക്കും ടി പി മാധവനും. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പ്രേം നസീറിന്റെ പേരില്‍ ഇത്തവണ രണ്ട് പേര്‍ക്ക് പുരസ്‌കാരം കൊടുക്കാന്‍ ചിറയിന്‍കീഴ് പൗരാവലിയും ഗ്രാമപഞ്ചായത്തും തീരുമാനിച്ചത്. പൗരാവലിയുടെ പുരസ്‌കാരം നടി ശാരദക്കും പഞ്ചായത്തിന്റെ പുരസ്‌കാരം ടി പി മാധവനും നല്‍കും. ടി പി മാധവന് അവാര്‍ഡ് നല്‍കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ പൗരാവലി രംഗത്തെത്തിയതാണ് ഭിന്നതയ്ക്ക് ഇടയാക്കിയത്.

ചിറയിന്‍കീഴ് പൗരാവലി ജേതാവിനെ തീരുമാനിച്ച് പഞ്ചായത്ത് അവാര്‍ഡ് തുക സമ്മാനിക്കുകയായിരുന്നു പതിവ്. പൗരാവലിയുടെ തീരുമാനം നീണ്ടതോടെ പഞ്ചായത്ത് ടിപി മാധവനെ അവാര്‍ഡിന് തിരഞ്ഞെടുത്തു. ഇതിനിനെതിരെ സിപിഎം നിയന്ത്രണത്തിലുള്ള പൗരാവലി രംഗത്തെത്തി. തര്‍ക്കം മുറുകിയതോടെ രണ്ട് അവാര്‍ഡെന്ന് ധാരണയിലെത്തി. പൗരാവലിയുടെ പ്രേം നസീര്‍ പുരസ്‌കാരം നടി ശാരദക്ക് ഇതിനുള്ള 75000 രൂപ പൗരാവലി കണ്ടെത്തും. പഞ്ചായത്തിന്റെ വക പ്രേം നസീര്‍ പുരസ്‌കാരം ടിപി മാധവന്. അരലക്ഷ രൂപ പഞ്ചായത്ത് നല്‍കും. 15ന് ശാര്‍ക്കര മൈതാനത്ത് ഒരേ വേദിയില്‍ രണ്ട് നസീര്‍ പുരസ്‌കാരങ്ങളും സമ്മാനിക്കും.

Comments are closed.