DCBOOKS
Malayalam News Literature Website

‘എടാ കൃഷ്ണാ അവരെന്നെ കൊന്നു’ ദളിത് യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കളക്ടർ ബ്രോ

prasanth-nair

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പൊലീസ് കസ്റ്റഡിയിലെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 19 വയസുകാരനായ ദളിത് യുവാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് പ്രശാന്ത് നായര്‍ ഐ.എ.എസ്.എടാ കൃഷ്ണാ അവരെന്നെ കൊന്നു എന്ന വിനായകന്റെ പടം വെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് പ്രശാന്ത് നായര്‍ ഷെയര്‍ ചെയ്തത്.

മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് ‘തെളിവായി’ പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.വിനായകന്‍ ആത്മഹത്യ ചെയ്തത് ചെയ്യാത്ത കുറ്റത്തിനേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്താണെന്നാണ് ഒപ്പം കസ്റ്റഡിയിലായ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. മനസാക്ഷിയെ മടുപ്പിക്കുന്ന മര്‍ദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് പറഞ്ഞിരുന്നു.

മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും കുനിച്ച് നിര്‍ത്തി ഇടിച്ചുമാണ് പോലീസ് വിനായകിനെയും സുഹൃത്തിനെയും ചോദ്യം ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്. തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് പോലീസിന്റെ ക്രൂര പീഢനം.

വിനായകനെതിരെയുള്ള പോലീസ് അക്രമത്തില്‍ വി.ടി ബലറാം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.‘വിനായകന്റെ വീട്ടിലേക്ക് പോകുന്നു കറുത്തവന്റെ ചോര ദാഹിക്കുന്ന പൈശാചികപ്പോലീസിനെ നിലക്കുനിര്‍ത്തുക. കാക്കിയിട്ട കൊലപാതകികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നായിരുന്നു പോസ്റ്റ്.

Comments are closed.