DCBOOKS
Malayalam News Literature Website

ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി കളക്ടര്‍ ബ്രോ

prashanth

ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടറായി നിയമനം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന് പിന്തുണയുമായി കളക്ടര്‍ ബ്രോ. ശ്രീറാമിനെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടിയെ പരിഹസിച്ചുകൊണ്ട് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രാശാന്ത് നായര്‍ പിന്തുണ പ്രഖ്യാപിച്ചത്. പണ്ട് താനും ഇരുന്ന പോസ്റ്റാണ് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ സ്ഥാനമെന്നും എംപ്ലോയ്മന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം വരുമെന്നും വെങ്കിട്ടരാമന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം എടുത്തത്. യോഗത്തില്‍ ചീഫ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

 

Comments are closed.