DCBOOKS
Malayalam News Literature Website

പ്രണയവും മറ്റു നൊമ്പരങ്ങളും

‘പ്രണയവും മറ്റു നൊമ്പരങ്ങളും’ എന്ന പുസ്തകത്തിന് അശോക് ചോപ്ര എഴുതിയ ആമുഖത്തില്‍ നിന്നും

‘വാക്കുകള്‍, വാക്കുകള്‍, വാക്കുകള്‍’ വില്യം ഷെയ്ക്‌സ്പിയര്‍ ഹാംലെറ്റില്‍ നമുക്കു
താക്കീത് നല്‍കിയതാണ്–വാക്കുകള്‍ സംബന്ധിച്ചില്ലെങ്കില്‍ അര്‍ത്ഥശൂന്യമാണെങ്കിലും അച്ചടിച്ച വാക്കുകള്‍കൊണ്ട് ഉപജീവനം നടത്തുന്ന പലര്‍ക്കും അവരുടെ
ജീവിതത്തില്‍ അതിന് പ്രബലമായ സ്വാധീനമുണ്ടാവുന്നു. എന്തായാലും എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു. ആദ്യം വടക്കെ ഇന്ത്യയിലെ ഹിമാചല്‍പ്രദേശില്‍ പ്രാദേശിക
Textവാര്‍ത്തകളറിയിക്കുന്ന ചെറുപ്പക്കാരനായ പത്രപ്രവര്‍ത്തകനായും പിന്നീട് പത്രപ്ര
വര്‍ത്തനത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെക്ഷണികമാണെന്ന് സ്പഷ്ടമായപ്പോഴും പത്രപ്രവര്‍ത്തനത്തിന്റെ അല്പായുസ്സ് മനസ്സിലാക്കിയ ഞാന്‍, നിലനില്‍ക്കുന്ന മൂല്യമുണ്ടെന്ന കാരണംകൊണ്ട് പുസ്തകപ്രസിദ്ധീകരണത്തിലേക്ക് മാറി (കൂടുതല്‍ വിപുലമായി വായിക്കാന്‍ നിങ്ങളെ നിർബന്ധിക്കുന്ന തൊഴില്‍). ഈ കാലങ്ങളിലെല്ലാംതന്നെ ഞാന്‍ പുസ്തകങ്ങളെയും ഗ്രന്ഥകാരന്മാരെയും എഴുത്തുകാരെയും കവികളെയും നാടകരചയിതാക്കളെയും
പറ്റി പന്ത്രണ്ടിലേറെ കൊല്ലക്കാലം പംക്തികളെഴുതുകയും ഇരുപത്തഞ്ചു വര്‍ഷങ്ങളിലേറെക്കാലം നിരൂപണവും പുനരവലോകനവും ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ നാലിലേറെ ദശാബ്ദങ്ങളായി എന്റെ ഉപജീവനമാര്‍ഗ്ഗമായിരുന്ന വാക്കുകള്‍കൊണ്ട് രണ്ടു തൊഴിലുകളിലും തുടർച്ചയായി  ഞാന്‍ നിശിതമായി  ചോദ്യംചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തു. എല്ലാ തൊഴിലുകളെയും പോലെ പുസ്തകപ്രസിദ്ധീകരണത്തിന് അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ടായിരുന്നു; പക്ഷേ, ഞാന്‍ കണ്ടതിന്റെയും വായിച്ചതിന്റെയും ധാരണകളും അഭിപ്രായങ്ങളും എന്റെ ചിന്തകളും രേഖപ്പെടുത്താന്‍ അതെന്നെ പഠിപ്പിച്ചു. ഡയറികളിലെഴുതിയിരുന്ന ഈ കുറിപ്പുകള്‍ ചിലപ്പോള്‍ അറിയിപ്പുകളായും ചിലപ്പോള്‍ സംഭവങ്ങളെയും അഭിപ്രായങ്ങളെയും വെറുതെ പിന്തുടരാനും ചിലപ്പോള്‍ കാലദീര്‍ഘമുള്ള അനുഭവങ്ങളുടെ രുചി നീണ്ടകാലം സൂക്ഷിച്ചുനിലനിര്‍ത്താനും വേണ്ടിയുള്ളവയായിരുന്നു.

‘പ്രണയവും മറ്റു നൊമ്പരങ്ങളും’ എന്ന പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.