DCBOOKS
Malayalam News Literature Website

‘ആദിയില്‍’ പ്രണവ് മോഹന്‍ലാല്‍ പാട്ടുകാരനാകുന്നു…

ജിത്തു ജോസഫിന്റെ പുതിയ ചിത്രമായ ആദിയില്‍ പ്രണവ് മോഹന്‍ലാല്‍ പാട്ടുകാരനായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അതും തന്റെ സ്വന്തം വരികളാവും പ്രണവ് പാടുക. ചിത്രത്തിന്റെ പശ്ചാത്തലമായി വരുന്ന ഗാനം ഇംഗ്ലിഷിലുള്ളതാണെന്നും ഇന്ത്യ ഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പ്രണവ് മോഹന്‍ലാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ആദിയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിച്ചപ്പോഴാണ് പ്രണവിന് കൈയ്ക്ക് പരുക്കേറ്റതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. പ്രണവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പ്രണവ് ഇപ്പോള്‍ വിശ്രമത്തിലാണ്. പരുക്ക് ഭേദമായ ശേഷമേ ഷൂട്ടിങ് പുനരാരംഭിക്കൂവെന്നും ജീത്തു ജോസഫ് പറഞ്ഞു.

Comments are closed.