DCBOOKS
Malayalam News Literature Website

പ്രണബ് ആയിരുന്നു പ്രധാനമന്ത്രിയാകാന്‍ എന്നേക്കാള്‍ യോഗ്യന്‍: മന്‍മോഹന്‍ സിംഗ്

പുസ്തകപ്രകാശന ചടങ്ങില്‍ നിന്ന്

ദില്ലി: തന്നെ 2004 ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത് പ്രണബ് മുഖര്‍ജിയെ ഞെട്ടിച്ചുവെന്ന് മന്‍മോഹന്‍ സിംഗ്. പ്രണബ് ആയിരുന്നു പ്രധാനമന്ത്രിയാകാന്‍ തന്നെക്കാള്‍ യോഗ്യനെന്നും എന്നാല്‍ അത് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം ആയിരുന്നെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി രചിച്ച ‘ദി കോയലിഷന്‍ ഇയേഴ്‌സ്’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഡിഎംകെ നേതാവ് കനിമൊഴി എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം നടന്നത്.

‘ജന്മന ഒരു രാഷ്ട്രീയക്കാരനായിരുന്നു പ്രണബ്, എന്നാല്‍ ഞാന്‍ അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ 2004 ലെ തീരുമാനത്തില്‍ അത്ഭുതപ്പെടാന്‍ അദ്ദേഹത്തിന് എല്ലാ കാരണങ്ങളും ഉണ്ട്. അതേസമയം, അദ്ദേഹത്തിന് എന്നോട് അങ്ങേയറ്റം ബഹുമാനം ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ മഹത്തായ ബന്ധമാണുള്ളത്. അത് ജീവിതാവസാനം വരെ തുടരുകയും ചെയ്യും’. സിംഗ് പറഞ്ഞു.

Comments are closed.