DCBOOKS
Malayalam News Literature Website

തപാൽ വകുപ്പ് പറയുന്നു; പ്രിയപ്പെട്ട ബാപ്പുജിക്ക് കത്തെഴുതാൻ..

letter

സോഷ്യല്‍മീഡിയയുടെ കടന്നാക്രമണം കാരണം നമ്മള്‍ എഴുത്തുപെട്ടിയെയും ഇന്‍ലെന്‍ഡ് ലെറ്ററിനെയും മറന്നുകളഞ്ഞു. പ്രത്യേകിച്ച് ഇന്നത്തെ തലമുറയ്ക്ക് അവ അന്യമായി എന്നുതന്നെ പറയാം. ഇത് കണക്കിലെടുത്ത് തപാല്‍ വകുപ്പ് ദേശീയ തലത്തില്‍ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.

‘പ്രിയപ്പെട്ട ബാപ്പുജി (ഗാന്ധിജി) അങ്ങ് എനിക്ക് പ്രചോദനമാകുന്നു’ എന്നതാണ് വിഷയം. ഇന്‍ലെന്‍ഡ് ലെറ്ററില്‍ 500 വാക്കിലും എ ഫോര്‍ പേപ്പറില്‍ 1000 വാക്കിലും കവിയാതെ എഴുതി തപാല്‍ ഓഫീസില്‍ ലഭിക്കുന്ന അഞ്ചാ പൂരയുടെ കവറിലാക്കി ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിള്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഇംഗ്ലിഷ്, ബിന്ദി. മലയാളം എന്നീ ഭാഷകളില്‍ കത്ത് എഴുതാവുന്നതാണ്.

ദോശീയതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 50,000, 25,000,10000 രൂപാ വീതവും സംസ്ഥാനതലത്തില്‍ യഥാക്രമം, 25,000,10,000, 5,000 രൂപവീതവും ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്.

18 വയസ്സിന് താഴെയും മുകളിലുമുള്ളവരെ നാല് വിഭാഗങ്ങളായിത്തിരിച്ചാണ് മത്സരം. മത്സരാര്‍ത്ഥിയുടെ വയസ്സ് കത്തിനൊപ്പം സ്വയം സാക്ഷ്യപ്പെടുത്തണം. കത്തുകള്‍ ആഗസ്റ്റ് 15നകം തൊട്ടടുത്ത പോസ്റ്റ് മാസ്റ്ററെ നേരിട്ടേല്‍പ്പിക്കുകയോ, അതത് ഹെഡ് പോസ്റ്റ് ഓഫീസില്‍ ഇതിനായി സ്ഥാപിച്ച പ്രത്യേക തപാല്‍പെട്ടിയില്‍ നിക്ഷേപിക്കുകയോ വേണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് – www.indiapost.gov.in എന്ന വെബ്‌സൈറ്റ് കാണുക..

Comments are closed.