DCBOOKS
Malayalam News Literature Website

വിദേശ യാത്രകൾ റദ്ധാക്കണമെന്ന് മഞ്ജു വാര്യരോട് പൊലീസ്

manju

മഞ്ജു വാര്യർ വിദേശയാത്രകള്‍ റദ്ധാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ കേസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് മഞ്ജു വിദേശയാത്രകൾ റദ്ധാക്കുന്നത്. ഷിക്കാഗോയിലും ന്യൂയോര്‍ക്കിലുമായി നിശ്ചയിച്ചിരുന്ന രണ്ട് അവാര്‍ഡ് പരിപാടികളാണ് മഞ്ജു റദ്ദാക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവിനെ സാക്ഷിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിര്‍ദ്ദേശം. എന്നാൽ മഞ്ജുവിനെ സാക്ഷിയാക്കുന്ന കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി: എ.വി ജോര്‍ജ് പറഞ്ഞിരുന്നു.

അതേസമയം, മഞ്ജു യുഎസിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നടിയോട് അടുത്തവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലിത് പൊലീസ് നിര്‍ദേശം അനുസരിച്ചല്ലെന്നും തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂള്‍ കാരണമാണെന്നും വക്താവ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് മഞ്ജുവില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും നടിയോട് ദിലീപിന് പക തോന്നാനുള്ള കാരണവും മഞ്ജു വിശദീകരിച്ചിരുന്നു. കുടുംബവിഷയങ്ങളാണ് നടിയോട് ദിലീപിന് പക തോന്നാന്‍ കാരണമെന്ന് അന്വേഷണസംഘവും കണ്ടെത്തിയിരുന്നു.

Comments are closed.