DCBOOKS
Malayalam News Literature Website

തൊഴില്‍ശാലകളില്‍ ശിശുക്കള്‍ക്ക് ക്രഷ് സ്ഥാപിക്കും

crshമാതൃനിയമത്തിന്റെ ഭാഗമായി അമ്പതില്‍ കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന തൊഴില്‍ശാലകളില്‍ ശിശുക്കള്‍ക്ക് ക്രഷ് സ്ഥാപിക്കാനുള്ള തീരുമനം ഉടനുണ്ടാകും. ക്രഷ് എവിടെ സ്ഥാപിക്കണം. അതിന്റെ വലിപ്പം, സൗകര്യങ്ങള്‍ തുടങ്ങിയവ തൊഴില്‍മന്ത്രാലയം ഉടനിറക്കുന്ന വിജഞ്ഞാപനത്തില്‍ വ്യക്തമാക്കും. ജൂലൈ ഒന്ന് മുതല്‍ ക്രഷ് നിര്‍ബന്ധിതമാക്കിയുള്ള മാതൃനിയമം (ഭേദഗതി) 2017 രാജ്യത്ത് നിലവില്‍ വന്നെങ്കിലും അതിന്റെ ചട്ടങ്ങള്‍ പുറത്തിറങ്ങാത്തതുകൊണ്ട് നടപ്പിലായി തുടങ്ങിയിട്ടില്ല.’ഇപ്പോള്‍ ക്രഷ് എവിടെ സ്ഥാപിക്കണമെന്ന് അതത് കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നും. ഞങ്ങള്‍ ചട്ടം രൂപീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഏതാനും മാസത്തിനുള്ളില്‍ അത് പുറത്തിറങ്ങുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഈ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഭേദഗതി നിയമം പറയുന്നു: ‘അന്‍പതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും നിശ്ചിത പരിധിക്കുള്ളില്‍ ക്രഷ് സ്ഥാപിക്കണം. ഒന്നുകില്‍ പ്രത്യേകമായി, അല്ലെങ്കില്‍ പൊതു സൗകര്യങ്ങളോടെ.’ അതത് സംസ്ഥാനസര്‍ക്കാരുകള്‍ ഇതിനുള്ള ചട്ടം രൂപീകരിക്കണം. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി അതത് ലേബര്‍ കമ്മിഷണര്‍മാര്‍ സ്വീകരിക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു.

പുതിയ മാതൃനിയമപ്രകാരം അമ്മമാര്‍ക്ക് പ്രസവകാലവധി 12 ആഴ്ചയില്‍ നിന്നും 26 ആഴ്ചയായി ഉയര്‍ത്തിയിട്ടുണ്ട്.

Comments are closed.