DCBOOKS
Malayalam News Literature Website

കെ.കെ ശൈലജ രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

cmsബാലവകാശ കമീഷന്‍ നിയമനങ്ങളില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും രാജിവെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ശൈലജ ഒരു തരത്തിലുള്ള സത്യപ്രതിജ്ഞാലംഘനവും നടത്തിയിട്ടില്ലെന്നും ബാലാവകാശ കമീഷനിലെ എല്ലാ നിയമനങ്ങളും ചട്ടപ്രകാരമാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കമീഷന്‍ നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടിയതില്‍ യാതൊരു അസ്വാഭാവികയും ഇല്ല. ഫയലിലെ ശുപാര്‍ശ അനുസരിച്ച് തീയതി നീട്ടുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിക്കെതിരായ ഹൈക്കോടതി വിമര്‍ശനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Comments are closed.