DCBOOKS
Malayalam News Literature Website

പ്രതീക്ഷകളുടെ ഉടലാഴം

udalazham

ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കയ്യില്‍ തൂങ്ങി നടന്ന ആദിവാസി ബാലൻ മാസ്റ്റർ മണി 12 വര്‍ഷത്തിനു ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ‘ഡോക്ടേഴ്‌സ് ഡിലൈമ’ നിര്‍മിക്കുന്ന പ്രഥമ ഫീച്ചര്‍ സിനിമയായ ഉടലാഴത്തിലൂടെയാണു മണി സിനിമയിലേക്കു രണ്ടാമതു ചുവടുവയ്ക്കുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന അവാര്‍ഡ് വാങ്ങിയ നടനായ മണി നായകനായാണ് ഉടലാഴത്തിൽ എത്തുന്നത്.

നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായ ആറു നാടന്‍ കോളനിയിലെ ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴം പറയുന്നത്. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവു പുതിയ ജോലിക്കായി ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ പെരുമാറ്റമാണു പ്രമേയം. പ്രകൃതി, വന്യജീവികള്‍, ആദിവാസികള്‍, പൊതുസമൂഹം എന്നിവയുടെ കാന്‍വാസിലാണു സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണിക്കൃഷ്ണന്‍ ആവള, ഉടലാഴം ഒരുക്കുന്നത്. ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും അഭിനയിക്കുന്നു. അനുമോളാണു നായിക. ബിജിബാല്‍ പശ്ചാത്തല സംഗീതവും സിതാര, മിഥുന്‍ ജയരാജ് എന്നിവര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

Comments are closed.