DCBOOKS
Malayalam News Literature Website

ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ പെട്രോൾ പമ്പുകൾ സമരത്തിൽ

petrol

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിട്ട് സമരം നടത്താൻ പമ്പുടമകളുടെ തീരുമാനം. ഇതോടെ വ്യാഴാഴ്ച വരെ ഇന്ധന ക്ഷാമത്തിനും സാധ്യതയുണ്ട്.പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പമ്പുകള്‍ അടച്ചുള്ള സമരത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ഇന്ധന വില ദിനംപ്രതി മാറുന്ന സമ്പ്രദായം നടപ്പാക്കിയതുമൂലം വന്‍ നഷ്ടമാണ് നേരിടുന്നതെന്നും, ഇതുപരിഹരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നും ആരോപിച്ചാണ് സമരം. പുതിയ പരിഷ്‌കാരം മൂലം മാസം നാല്പതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെ പമ്പുടമകള്‍ക്ക് നഷ്ടമാകുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പമ്പുകള്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Comments are closed.