DCBOOKS
Malayalam News Literature Website

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പുസ്തകമേള ആരംഭിച്ചു

penguin

വിശ്വസാഹിത്യ കൃതികളെയും സാഹിത്യകാരന്മാരെയും അടുത്തറിയാനും സ്വന്തമാക്കാനും മലയാളിയ്ക്ക് അവസരമൊരുക്കിക്കൊണ്ട് പെന്‍ഗ്വിന്‍ റാന്‍ഡം
ഹൗസ് പുസ്തകമേള ആരംഭിക്കുന്നു. പുസ്തകപ്രസാധക രംഗത്തെ അതികായരായ ഡിസി ബുക്‌സും പെന്‍ഗ്വിന്‍ ബുക്‌സും സംയുക്തമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള 24 ഡി സി ബുക്‌സ് ശാഖകളിലാണ് മേള സംഘടിപ്പിക്കുന്നത്. ജൂലൈ 28 മുതല്‍ ആഗസ്റ്റ് 31 വരെയാണ് പെന്‍ഗ്വിന്‍ റാന്റം ഹൗസ് പുസ്തകമേള.

സ്‌റ്റെര്‍ലിങ്, സിഗ്‌നെറ്റ്, വൈക്കിങ്, പെന്‍ഗ്വിന്‍ ക്ലാസിക്, പോര്‍ട്ട് ഫോളിയോ, ഫേബര്‍ ആന്റ് ഫേബര്‍, എഗ്മണ്ട്, ഹാമിഷ് ഹാമിള്‍ട്ടണ്‍, ഹേ ഹൗസ്, ലേഡി ബേര്‍ഡ്, മെട്രോ റീഡ്‌സ് എന്നിങ്ങനെ എല്ലാ പ്രധാന പെന്‍ഗ്വിന്‍ ഇംപ്രിന്റുകളിലുള്ള പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. സാഹിത്യം, ചരിത്രം, ജീവചരിത്രം, ആത്മകഥ, സെല്‍ഫ് ഹെല്‍പ്, കല, പാചകം, സാമൂഹ്യശാസ്ത്രം, തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന പുസ്തകങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.

കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കുമായുള്ള വൈവിധ്യവും വിപുലവുമായ പുസ്തകങ്ങളുടെ ശേഖരവും മേളയുടെ സവിശേഷതയാണ്. പെന്‍ഗ്വിന്‍ മുദ്രണമായ ഡി കെ പ്രസിദ്ധപ്പെടുത്തിയ ചിത്രകല, ഫോട്ടോഗ്രാഫി, എന്‍സൈക്ലോപിഡിയകള്‍ , റഫറന്‍സ് തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന പുസ്തകങ്ങളും മേളയിലുണ്ടാകും. പുസ്തകമേളയില്‍ ആകര്‍ഷകരമായ ഓഫറുകളാണ് വായനക്കാര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.

കറന്റ് ബുക്‌സ്, ഡിസി ബുക്‌സ്, ഡിസി എക്‌സ്‌പ്ലോര്‍ സ്‌റ്റോര്‍, ഡിസി ക്രോസ് വേഡ് തുടങ്ങി കേരളത്തിലെ 24 ഡി സി ബുക്‌സ് ശാഖകളിലാണ് മേള നടക്കുന്നത്. ഈ മേളയുടെ ഭാഗമാകാനും ആകര്‍ഷകമായ ഓഫറുകള്‍ സ്വന്തമാക്കാനും ഒരോ വായനക്കാരും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു…

Comments are closed.