DCBOOKS
Malayalam News Literature Website

പഴരസത്തോട്ടം പ്രകാശനം ചെയ്തു

indumenon

ഇന്ദുമേനോന്റെ പുതിയ കഥാസമാഹാരം ‘പഴരസത്തോട്ടം‘ തിരുവനന്തപുരം ഡി സി പുസ്തകമേളയില്‍ വച്ച് പ്രകാശനം ചെയ്തു. വളരെ വിചിത്രവും pazharesamമനോഹരവും ആസ്വാദകമനസ്സിനെ ഉലയ്ക്കുന്നതുമായ ഒരു മൗലികതയാണ് ഇന്ദുമേനോന്റെ കഥകളുടെ പ്രത്യേകത എന്ന് അധ്യക്ഷപ്രഭാഷണം നടത്തിക്കൊണ്ട് പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു.

എഴുത്തിന്റെ വഴിയിലെ ഏകാകിയായ കലാകാരിയാണ് ഇന്ദുമേനോന്‍ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജോര്‍ജ് ഓണക്കൂര്‍ ചൂണ്ടിക്കാട്ടി. ഡോ. രവിശങ്കര്‍ എസ് നായര്‍ പുസ്തക പരിചയം നിര്‍വഹിച്ചു.

ഷണ്ഡവിലാപം, മൃതിനിര്‍വേദം, ഡി, മരണവേട്ട തുടങ്ങി 7 കഥ കളുടെ സമാഹാരമാണ് ‘പഴരസത്തോട്ടം‘ .

 

Comments are closed.