DCBOOKS
Malayalam News Literature Website

ഡി സി പുസ്തകമേളയില്‍ ഇന്ദുമേനോന്റെ കഥാസമാഹരം പ്രകാശിപ്പിക്കുന്നു

pazha

തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി പുസ്തകമേളയോടനുബന്ധിച്ചുള്ള സാംസാകാരികോത്സവത്തില്‍

ഇന്ദുമേനോന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹരം ‘പഴരസത്തോട്ടം‘ പ്രകാശിപ്പിക്കുന്നു.

ജൂലൈ 1ന് വൈകിട്ട് 5.30 ന് നടക്കുന്ന പ്രകാശനചടങ്ങില്‍ പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍, രവിശങ്കര്‍ എസ് നായര്‍, ഇന്ദുമേനോന്‍ എന്നിവര്‍ പങ്കെടുക്കും.

ഷണ്ഡവിലാപം, മൃതിനര്‍വേദം, പുലയടി,പ്രേമസൂത്രം,മരണവേട്ട, പഴരസത്തോട്ടം,ഡീ എന്നീ ഏഴ് ചെറുകഥകളുടെ സമാഹാരമാണ് പഴരസത്തോട്ടം. സമകാലിക മലയാള മനസ്സിലെ ആകുലതകളെയും സംഘര്‍ഷങ്ങളെയും തിരിച്ചറിവുകളെയും വിവരിക്കാനും വിശദീകരിക്കാനുമുള്ള സാഹിതീയശ്രമങ്ങളാണ് ഈ കഥകള്‍.

Comments are closed.