DCBOOKS
Malayalam News Literature Website

പാര്‍വതി രതീഷ് വിവാഹിതയായി

parvathyനടന്‍ രതീഷിന്റെ മകളും നടിയുമായ പാര്‍വതി രതീഷ് വിവാഹിതയായി. ദുബൈയില്‍ എമിറേറ്റ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായ മിലുവാണ് വരന്‍.

കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ നടന്ന വിവാഹചടങ്ങില്‍ സിനിമാമേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നടന്‍ രതീഷിന്റെ നാലു മക്കളില്‍ മൂത്ത മകളാണ് പാര്‍വതി രതീഷ്.

കുഞ്ചാക്കോ ബോബന്റെ നായികയായി മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് പാര്‍വതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലെച്ച്മി എന്ന സിനിമയാണ് പാര്‍വതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

Comments are closed.