DCBOOKS
Malayalam News Literature Website

നവംബര്‍ 2 മുതല്‍ തൃശ്ശൂരില്‍ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍

സാംസ്‌കാരിക നഗരിയായ തൃശ്ശൂരിലെ പുസ്തകസ്‌നേഹികള്‍ക്ക് വായനയുടെ ആഘോഷക്കാലം സമ്മാനിച്ചുകൊണ്ട് ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ വന്നെത്തുന്നു. നവംബര്‍ 2 മുതല്‍ 13 വരെ തൃശ്ശൂര്‍, പാറമേക്കാവ് അഗ്രശാലാ ഹാളിലാണ് പുസ്തകമേള.

വായനയുടെ പുതുവാതായനങ്ങള്‍ തുറക്കുന്ന പുസ്തകമേളയില്‍ നിരവധി പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഒരുക്കുന്നത്. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ബുക്ക്‌സ് ഇവിടെ ഒരുക്കുന്നത്.

പുസ്തകങ്ങള്‍ 50% വരെ വിലക്കിഴിവില്‍ വാങ്ങാം എന്നുള്ളതാണ് മേളയുടെ സവിശേഷത. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് മേള സന്ദര്‍ശിക്കാനും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുമുള്ള അവസരമുള്ളത്.

Comments are closed.