DCBOOKS
Malayalam News Literature Website

കശ്മീരിലെ പെല്ലറ്റ് ഇരകളായി പാകിസ്താന്‍ കാട്ടിയത് പലസ്തീന്‍ യുവതിയുടെ ചിത്രം

ഭീകരരെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ പേരില്‍ യുഎന്നില്‍ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ശക്തമായ വിമര്‍ശനത്തിന് മറുപടിയുമായി കശ്മീരില്‍ ഇന്ത്യ നടത്തുന്ന പെല്ലറ്റ് ആക്രമണത്തിന്റെ ദൃശ്യവുമായി യുഎന്നില്‍ എത്തിയ പാകിസ്താന്‍ നാണം കെട്ടു.

ഇന്ത്യന്‍ സേന കശ്മീരില്‍ നടത്തുന്ന അതിക്രമത്തിന്റെ ഇരയെന്ന് ചൂണ്ടിക്കാട്ടി പെലറ്റ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രം യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി ഉയര്‍ത്തിക്കാട്ടിയിരുന്നു. കശ്മീരിലെ ജനങ്ങള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് ഇരയാവുകയാണെന്നും അതിന്റെ ഉദാഹരണമാണ് ഈ ചിത്രമെന്നും പറഞ്ഞാണ് യഎന്നില്‍ നടത്തിയ പ്രസ്താവനയ്ക്കിടെ മലീഹ ലോധി മുഖത്ത് പരുക്കേറ്റ കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത്.

എന്നാല്‍ പാക് പ്രതിനിധി കാട്ടിയത് കശ്മീരില്‍ നിന്നുള്ള ചിത്രമല്ലെന്നും ഇസ്രായേല്‍ ആക്രമണത്തില്‍ പരുക്കേറ്റ പലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രമാണെന്നും തെളിവ് സഹിതം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് പാകിസ്താന്‍ നാണംകെട്ടത്. ഈ ചിത്രം 2014 ജൂലൈയില്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തിന് ഇരയായ 17 കാരിയുടെ ചിത്രമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ പാകിസ്താന്‍ പ്രതിരോധത്തിലായെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗാ​സ​യി​ൽ​നി​ന്ന് ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റ് ഹെ​യ്ദി ലെ​വി​ൻ​സ് പ​ക​ർ​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. ദ് ​ഗാ​ർ​ഡി​യ​ൻ വെ​ബ്സൈ​റ്റ് ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡ് ജേ​താ​വാ​ണ് ഹെ​യ്ദി.

Comments are closed.