fbpx
DCBOOKS
Malayalam News Literature Website

കൂടിയാട്ടം കലാകാരന്‍ പൈങ്കുളം ദാമോദര ചാക്യാര്‍ അന്തരിച്ചു

damodharachakyar

പ്രശസ്ത കൂടിയാട്ടം കലാകാരന്‍ പൈങ്കുളം ദാമോദര ചാക്യാര്‍ (80) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച  തൃശൂരില്‍.

തൃശൂരിലെ പൈങ്കുളത്താണ് ദാമോദര ചാക്യാരുടെ ജനനം. കുട്ടിക്കാലത്ത് അമ്മാവനായ പൈങ്കുളം രാമ ചാക്യാരാണ് കൂടിയാട്ടത്തിന്റെ ബാലപാഠങ്ങള്‍ അദ്ദേഹത്തിന് പകര്‍ന്നു നല്കിയത്. പിന്നീട് പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിയില്‍നിന്ന് സംസ്‌കൃത സാഹിത്യം പഠിച്ചു.

ക്ഷേത്ര കലാരൂപമായ കൂടിയാട്ടത്തെ കേരളത്തില്‍ ഒതുക്കി നിര്‍ത്താതെ ലോകമെങ്ങും എത്തിച്ചതില്‍ ദാമോദര ചാക്യാര്‍ വഹിച്ച പങ്ക് വലുതാണ്. ദാമോദര ചാക്യാരുടെ കൂടിയാട്ടം യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരും ആസ്വദിച്ചിരുന്നു. പോളണ്ട്. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹം കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കൂടിയാട്ടം അധ്യാപകനുമായിരുന്നു അദ്ദേഹം.

കേരള കലാമണ്ഡലം,കേരള സംഗീത നാടക അക്കാദമി, കേന്ദ്ര സംഗീത നാടക അക്കാദമി തുടങ്ങിയ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Comments are closed.